ചൗഹർമൽ
Chauharmal | |
---|---|
Devnagari. | "चौहरमल" |
പദവി | Non-Brahmanical deity. |
ആയുധങ്ങൾ | Sword |
ജീവിത പങ്കാളി | Reshma |
വാഹനം | Horse & Lion |
ഒരു നാടോടി നായകനായിരുന്നു "ചൗഹർമൽ" അല്ലെങ്കിൽ "ചുഹർമൽ" അല്ലെങ്കിൽ "വീർ ചൗഹർമൽ". ഉയർന്ന ജാതിക്കാരായ ഭൂമിഹാറുകൾക്കെതിരെ ദലിത് സമൂഹത്തിന് വിജയബോധം നൽകുന്ന ഒരു ശാക്തീകരണ സന്ദേശമാണ് ദുസാദ് നാടോടിക്കഥയിലെ ചൗഹർമാലിന്റെ കഥ.[1][2]
ജനപ്രിയ സംസ്കാരത്തിൽ
[തിരുത്തുക]പട്ന ജില്ലയിലുള്ള അഞ്ജനി ഗ്രാമത്തിലാണ് ചൗഹർമൽ ജനിച്ചത്. ദുർഗാദേവിയുടെ ഭക്തനായിട്ടാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.[3]
ബീഹാറിലെ നാടോടിക്കഥകളിൽ ചൗഹർമലിന്റെ വിവിധ കഥകൾ നിലവിലുണ്ട്. ഈ കഥകളിൽ ചിലത് അദ്ദേഹത്തെ ദുസാദ് സമുദായത്തിലെ ഒരു നാടോടി നായകനായി കണക്കാക്കുന്നു, മറ്റുള്ളവ അദ്ദേഹത്തെ ആന്റി ഹീറോ ആയി തരംതാഴ്ത്തുന്നു. ഏറ്റവും ജനപ്രിയമായ വകഭേദമനുസരിച്ച്, ദുസാദ് ജാതിയിൽപ്പെട്ട ധീരനായ ഒരു വ്യക്തിയായിരുന്നു ബാബ ചൗഹർമൽ. ഭൂമിഹാർ സുഹൃത്ത് അജാബ് സിങ്ങിനൊപ്പം അദ്ദേഹം പഠിക്കാറുണ്ടായിരുന്നു. സിംഗ് ശക്തനായ ഭൂവുടമയായിരുന്നു അജാബ് സിങ്ങിന്റെ പിതാവ് രഞ്ജിത്. അദ്ദേഹത്തിന്റെ സഹോദരി രേഷ്മ ചൗഹർമലിനെ പ്രണയിച്ചിരുന്നു. എന്നാൽ അദ്ദേഹം രേഷ്മയെ സഹോദരിയായിട്ടായിരുന്നു കണ്ടിരുന്നത്. ചൗഹർമാലിന്റെ ഈ മനോഭാവത്തിൽ പ്രകോപിതയായ രേഷ്മ ചൗഹർമാലിനെ പരാജയപ്പെടുത്താനും നിരാശനാക്കാനുമായി പിതാവിന്റെ ഒരു സൈന്യത്തെ അയയ്ക്കുന്നു. പക്ഷേ, ചൗഹർമൽ ദുസാദ് ജാതിയിലെ "ഇഷ്ത് ദേവി" (നാടോടി ദേവി) യുടെ കൃപയാൽ രക്ഷപ്പെടുന്നു.[1][4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Narayan, Badri (2013), "Documenting Dissent", in Channa, Subhadra Mitra; Mencher, Joan P. (eds.), Life as a Dalit: Views from the Bottom on Caste in India, SAGE Publications India, p. 317,319,326,328,329,330, ISBN 978-8-13211-777-3
- ↑ Roy Choudhury, Pranab Chandra (1976). Folklore of Bihar. India: National Book Trust(Original from the University of Michigan). pp. 108, 109. Retrieved 2020-09-19.
- ↑ Sharma, Manorma (2004). Folk India: A Comprehenseive Study of Indian Folk Music and Culture, Volume 7. Sundeep Prakashan (Original from Indiana University). pp. 44, 45. ISBN 8175741422. Retrieved 2020-09-19.
- ↑ Vibodh Parthasarathi, Guy Poitevin, Bernard Bel, Jan Brouwer, Biswajit Das (2010). Communication, Culture and Confrontation. India: SAGE Publications. ISBN 978-8132104865. Retrieved 16 June 2020.
{{cite book}}
: CS1 maint: multiple names: authors list (link)