ഘരാന
ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം | |
---|---|
Concepts | |
Shruti · Swara · Alankar · രാഗം | |
Tala · ഘരാന · Thaat | |
Instruments | |
Indian musical instruments | |
Genres | |
Dhrupad · Dhamar · ഖയാൽ · Tarana | |
Thumri · Dadra · Qawwali · ഗസൽ | |
ഥാട്ടുകൾ | |
Bilaval · Khamaj · Kafi · Asavari · Bhairav | |
Bhairavi · Todi · Purvi · Marwa · Kalyan |
ഒരു സംഗീത പാരമ്പര്യത്തെ അഥവാ കുടുംബപാരമ്പര്യത്തെയാണ് ഘരാന എന്നതുകൊണ്ട് സൂചിപ്പിയ്ക്കുന്നത്. വീട് എന്നർത്ഥം വരുന്ന ഘർ എന്ന ഹിന്ദുസ്ഥാനി പദത്തിൽ നിന്നുമാണ് ഘരാന എന്ന വാക്കുത്‌ഭവിച്ചത്. ഏതെങ്കിലും ഒരു സംഗീത വിഭാഗത്തിലോ നൃത്തരൂപത്തിലോ അധിഷ്ഠിതമായ ഒരു വിഭാഗം കലാകാരൻമാരെ/കലാകാരികളെ ഒരുമിപ്പിക്കുന്ന ഒരിടം എന്ന അർത്ഥത്തിൽ ഘരാന എന്ന പദം ഉത്തരേന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.[1]
വിവിധതരം ഘരാനകൾ
[തിരുത്തുക]ഖയാൽ ഘരാന
[തിരുത്തുക]മനോധർമ്മത്തിന് കൂടുതൽ പ്രാധാന്യം നൽകി 4 മുതൽ 8 വരെ വരികളും കൃത്യമായ ഈണവും ഉള്ള വായ്പ്പാട്ടാണ് ഖയാൽ. അടിസ്ഥാനവരികൾ മുൻനിർത്തി ഗായകർ മനോധർമ്മം നടത്തുന്നു.
ഗ്വാളിയോർ ഘരാന
[തിരുത്തുക]ഏറ്റവും പഴക്കം ചെന്ന ഘരാനയായി കണക്കാക്കപ്പെടുന്നു. മുഗൾ സാമ്രാജ്യത്തിന്റെ ആരംഭത്തോടു കൂടിയാണ് ഇത് കീർത്തി പ്രാപിച്ചത്. ഈ ശൈലി പിന്തുടർന്നവരിൽ പ്രമുഖൻ താൻസെൻ ആണ്. രാഗവിസ്താരവും രാഗാലങ്കാരവും ഈ ഘരാനയുടെ സവിശേഷതകളാണ്. പ്രധാനമായും യമൻ, ഭൈരവ്, സാരംഗ്, ശ്രീ, ഹാമിർ തുടങ്ങിയ രാഗങ്ങളാണ് ആലപിച്ചുവരുന്നത്. കൃഷ്ണറാവു ശങ്കർ പണ്ഡിറ്റ് ആണ് ഇതിൽ പ്രശസ്തൻ.
ആഗ്ര ഘരാന
[തിരുത്തുക]അലാവുദ്ദീൻ ഖിൽജിയുടെ ഭരണകാലത്താണ് ഈ ഘരാന ഉത്‌ഭവിച്ചത്. ഈ ശൈലിയിൽ നായക് ഗോപാൽ പ്രശസ്തനാണ്. അക്കാലത്ത് സ്വീകരിച്ചിരുന്നത് ധ്രുപദ്-ധമാർ എന്ന രീതിയായിരുന്നു.ശേഷം ഗ്വാളിയോർ ഘരാനയുടെ ശൈലി ഇതിലേയ്ക്ക് ചേർക്കപ്പെട്ടു. ഉസ്താദ് ഫയാസ് ഹുസൈൻ ഖാൻ ഇതിൽ പ്രമുഖനാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ അല്ലാദിയാ ഖാനും കുടുംബവും സ്ഥാപിച്ച ഘരാനയാണ് ഇത്. അദ്ദേഹത്തിൻ്റെ കുടുംബം ഉത്തർപ്രദേശിലെ അലിഗഢിന് അടുത്തുള്ള അത്രൌലിയിൽ നിന്നും രാജസ്ഥാനിലെ ജയ്‌പൂരിലേക്ക് കുടിയേറിയവരാണ്. അത് കൊണ്ടാണ് അവർ സ്ഥാപിച്ച ഘരാനയ്ക്ക് ജയ്‌പൂർ-അത്രൌലി ഘരാന എന്ന പേര് ലഭിച്ചത്.
കേസർബായ് കേർകർ, മല്ലികാർജുൻ മൻസൂർ, കിഷോരി അമോൻകർ, ശ്രുതി സദോലിഖർ., പത്മ തൽവാൽക്കർ, അശ്വിനി ഭിഡെ-ദേശ്പാണ്ഡെ എന്നിവർ ഈ ഘരാനയിലെ പ്രമുഖരാണ്.
ഈ ശൈലിലെ പ്രമുഖനെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ഉസ്താദ് അബ്ദുൾ കരിം ഖാന്റെ ജന്മസ്ഥലമാണ് ഉത്തർപ്രദേശിലെ ഷംലി ജില്ലയിലെ കൈരാന. ഈ പേരിൽ നിന്നും കിരാന എന്ന് ഘരാനയ്ക്ക് പേർ നൽകി. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആചാര്യന്മാരായ ഗുലാം അലി, ഗുലാം മൗല എന്നിവരാണ് ഈ ശൈലിയുടെ തുടക്കക്കാർ.കർണാടക സംഗീതത്തിൽനിന്നും പ്രചോദനമുൾക്കൊണ്ടിട്ടുണ്ട്.
രാംപൂർ-സഹസ്വാൻ ഘരാന
[തിരുത്തുക]ഇനായത്ത് ഹുസൈൻ ഖാൻ(1849-1919) തുടക്കമിട്ട ഇതിൽ പ്രശസ്തരാണ് ഉസ്താദ് നിസ്സാർ ഹുസൈൻ ഖാൻ, ഗുലാം മുസ്തഫ ഖാൻ, ഗുലാം സാദിക് ഖാൻ, ഉസ്താദ് റഷീദ് ഖാൻ, ഗുലാം അബ്ബാസ് ഖാൻ എന്നിവർ[2]
മേവാതി ഘരാന
[തിരുത്തുക]പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇൻഡോറിലെ ഹോൾക്കാർ രാജധാനിയിൽ വെച്ച് ഘാഗ്ഗെ നസീർ ഖാനും വഹീദ് ഖാനും ചേർന്ന് സ്ഥാപിച്ചതാണ് മേവാതി ഘരാന. ജയ്പൂർ, ഇൻഡോർ, ഡെൽഹി എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന മേവാത് എന്ന പ്രദേശത്തിൻറെ പേരിൽ നിന്നാണ് ഈ ഘരാനയുടെ പേര് ഉദ്ഭവിച്ചത്.
ഒട്ടേറെ പ്രശസ്തരായ സംഗീതജ്ഞർ ഈ ഘരാനയിലുണ്ടായിട്ടുണ്ട്. ചിമൻ ലാൽ പണ്ഡിറ്റ്, നാഥുലാൽ പണ്ഡിറ്റ്, മുനാവ്വർ ഖാൻ, ലത്തീഫ് ഖാൻ, മജീദ് ഖാൻ, പണ്ഡിറ്റ് മോതിറാം, പണ്ഡിറ്റ് മണിറാം, പണ്ഡിറ്റ് പ്രതാപ് നാരായൺ, പണ്ഡിറ്റ് ജസ്‌രാജ്, ജതിൻ പണ്ഡിറ്റ്, ലളിത് പണ്ഡിറ്റ്, രമേഷ് നാരായൺ, മധുപ് മുദ്ഗൽ, സഞ്ജീവ് അഭയാങ്കർ, ദുർഗ ജസ്‌രാജ് എന്നിവർ അവരിൽ ചിലരാണ്.
ഠുമ്രി ഘരാന
[തിരുത്തുക]1847-1856 കാലത്ത് നാടുവാണിരുന്ന നവാബ് വാജിദ് അലിഷായുടെ സദസ്സിൽ തുടങ്ങിയെന്ന് വിശ്വസിക്കുന്ന അനൗപചാരികവും ലളിതവുമായ ഗാനരൂപം. ബ്രജ്‌ഭാഷയിൽ കാൽപനികതയ്ക്ക് ഊന്നൽ നൽകുന്ന വരികളാവും ഇതിലുണ്ടാവുക. ഈ ശൈലിയിൽ പ്രധാനം ബനാറസ് ഘരാന, ലഖ്‌നൗ ഘരാന, പട്യാല ഘരാന ഇവയാണ്.
തബലയിലെ ഘരാനകൾ
[തിരുത്തുക]ഡൽഹി ഘരാന
[തിരുത്തുക]ഡൽഹി ഘരാന തബലയിലെ ഘരാനകളിൽ ഏറ്റവും പഴക്കമേറിയതാണ്. പതിനെട്ടാം നൂറ്റാണ്ടിൽ സിദ്ധർ ഖാൻ ആണ് ആരംഭിച്ചത്. പഖ്‌വാജ് വായനക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ സ്വാധീനം ഈ ഘരാനയിൽ കാണാം. ഇപ്പോൾ തബലയാണ് ഡൽഹി ഘരാനയിൽ പ്രധാനമായും ഉപയോഗിയ്ക്കുന്നത്. അജ്‌രദ ഘരാന, ലഖ്‌നൗ ഘരാന, ഫറൂഖാബാദ് ഘരാന, ബനാറസ് ഘരാന, പഞ്ചാബ് ഘരാന ഇവയും ഈ ശ്രേണിയിൽ പെട്ടവയാണ്.
സിത്താറിലെ ഘരാനകൾ
[തിരുത്തുക]ജയ്പൂർ ഘരാന
[തിരുത്തുക]പ്രഗൽഭൻ ഉസ്താദ് അല്ലാദിയാഖാൻ
മഹിയാർ ഘരാന
[തിരുത്തുക]പ്രശസ്തൻ പണ്ഡിറ്റ് രവിശങ്കർ
ഇംദാദ് ഖാൻ ഘരാന
[തിരുത്തുക]പ്രശസ്തൻ ഉസ്താദ് വിലായത്ത് ഖാൻ
അവലംബം
[തിരുത്തുക]- ↑ Think IAS Think Drishti Hindustani Music
- ↑ "Rampur Sahaswan Gharana at HindustaniClassical.com". Retrieved നവംബർ 10, 2009.
{{cite web}}
: Cite has empty unknown parameters:|month=
and|coauthors=
(help)[പ്രവർത്തിക്കാത്ത കണ്ണി]