Jump to content

ആഹ്ഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഹ്ഹൻ
Panoramic view of Aachen, including Kaiser Karls Gymnasium (foreground), townhall (back center) and cathedral (back right)
Panoramic view of Aachen, including Kaiser Karls Gymnasium (foreground), townhall (back center) and cathedral (back right)
ഔദ്യോഗിക ചിഹ്നം ആഹ്ഹൻ
Coat of arms
Location of ആഹ്ഹൻ within Aachen district
CountryGermany
StateNorth Rhine-Westphalia
Admin. regionKöln
DistrictAachen
ഭരണസമ്പ്രദായം
 • Lord MayorMarcel Philipp (CDU)
 • Governing partiesCDU / Greens
വിസ്തീർണ്ണം
 • ആകെ160.83 ച.കി.മീ.(62.10 ച മൈ)
ഉയരം
266 മീ(873 അടി)
ജനസംഖ്യ
 (2013-12-31)[1]
 • ആകെ2,41,683
 • ജനസാന്ദ്രത1,500/ച.കി.മീ.(3,900/ച മൈ)
സമയമേഖലCET/CEST (UTC+1/+2)
Postal codes
52062–52080
Dialling codes0241 / 02405 / 02407 / 02408
വാഹന റെജിസ്ട്രേഷൻAC
വെബ്സൈറ്റ്www.aachen.de

പശ്ചിമ ജർമനിയിലെ ഒരു നഗരമാണ് ആഹ്ഹൻ. ഫ്രഞ്ചുഭാഷയിൽ ഐക്സ്-ലാ-ഷപ്പേൽ (Aix-La-Chapelle)[2] എന്ന പേരിൽ ഈ നഗരം അറിയപ്പെടുന്നു. പശ്ചിമ ജർമനിയിൽ ബെൽജിയം, നെതർലാൻഡ് എന്നീ രാജ്യങ്ങളുടെ അതിർത്തിക്കു സമീപം കൊളോണിൽനിന്ന് 70 കി.മീ. അകലെ ഈ നഗരം സ്ഥിതിചെയ്യുന്നു. പ്രാചീനകാലത്തുതന്നെ ധാതുജലധാരകൾക്ക് (Mineral Springs)[3] പ്രസിദ്ധി ആർജിച്ചതാണ് ഈ നഗരം.

ചരിത്രം

[തിരുത്തുക]

പ്രാചീന റോമൻ സാമ്രാജ്യത്തിൽ അക്വിസ്ഗ്രാനം (അപ്പോളൊഗ്രാനസ് എന്ന റോമൻ ദേവന്റെ പേരിൽ നിന്നാണ് ഈ നാമം നിഷ്പന്നമായത്) എന്നാണ് ഈ നഗരം ആദ്യം അറിയപ്പെട്ടിരുന്നത്. ഷാർലെമെയിന്റെ പിതാവായ പെപിൻ III (ഭ. കാ. 751-768) ഈ നഗരത്തിൽ ഒരു കൊട്ടാരം പണികഴിപ്പിച്ചു; ഈ കൊട്ടാരത്തിലാണ് ഷാർലെമെയിൻ ഭൂജാതനായത്. 777-നും 786-നും മധ്യേ ഷാർലെമെയിൻ ചക്രവർത്തിയും ഇവിടെ ഒരു മനോഹരഹർമ്മ്യം നിർമിച്ചു. അക്കാലങ്ങളിൽ ഈ നഗരം പാശ്ചാത്യസംസ്കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഒരു മുഖ്യകേന്ദ്രമായിരുന്നു. ഓട്ടോ I (912-973) മുതൽ ഫെർഡിനൻഡ് I (1503-64) വരെയുള്ള ജർമൻ രാജാക്കൻമാരുടെ സ്ഥാനാരോഹണച്ചടങ്ങുകൾക്ക് ഈ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 12-നൂറ്റാണ്ടിൽ ഫ്രെഡറിക്ക് I (1123-90) ഈ നഗരം കോട്ടകളാൽ സുരക്ഷിതമാക്കി (1166). എന്നാൽ ഈ നഗരം 16-ആം നൂറ്റാണ്ടു മുതൽ ക്ഷയോൻമുഖമായി. ഇത് ഫ്രാൻസിനു വളരെ സമീപമായിരുന്നതുകൊണ്ട് ഫ്രഞ്ച് ആക്രമണഭീഷണിയെ എപ്പോഴും നേരിടേണ്ടിവന്നു; ജർമനിയുടെ കേന്ദ്രഭാഗത്തു നിന്ന് വളരെ അകന്നു സ്ഥിതിചെയ്തിരുന്നതുകൊണ്ട് ഒരു തലസ്ഥാന നഗരിയാകുവാനും ഇതിനു യോഗ്യതയില്ലാതായി.

സമാധാന സമ്മേളനങ്ങൾ

[തിരുത്തുക]

പലയുദ്ധങ്ങളുടെയും പരിസമാപ്തി കുറിച്ച സമാധാന സമ്മേളനങ്ങൾ ഇവിടെ വച്ചുനടത്തപ്പെട്ടിട്ടുണ്ട്. ലൂയി XIV (1638-1715)ന്റെ കാലത്ത് ഫ്രാൻസും സ്പെയിനും തമ്മിൽ നടന്ന യുദ്ധം അവസാനിച്ചത് ഈ നഗരത്തിൽവച്ചു നടന്ന (1748) സമാധാനസന്ധിയനുസരിച്ചാണ്. 1794-ൽ ഫ്രഞ്ചുസേന ഈ നഗരം കീഴടക്കി; 1801-ൽ ഇത് ഫ്രാൻസിന്റെ ഭാഗമായി. വിയന്നാസമാധാന സമ്മേളനത്തിനുശേഷം (1814-15) ഇത് പ്രഷ്യയുടെ ഭാഗമായി. 1818-ൽ ഈ നഗരത്തിൽവച്ചുനടന്ന സമ്മേളനമാണ് നെപ്പോളിയൻ നയിച്ച യുദ്ധത്തിനുശേഷം യൂറോപ്പിന്റെ പ്രശ്നങ്ങൾ പരിഹരിച്ചത്. 1918-ൽ ഈ നഗരം ബൽജിയത്തിന്റെ അധീനതയിലായിരുന്നു. സഖ്യകക്ഷികൾ ഈ നഗരം ബോംബുചെയ്യുകയും 1944 ഒക്ടോബർ 20-ന് കീഴടക്കുകയും ചെയ്തു. ജനസംഖ്യ 2,47,000 (2001). ആഹ്ഹൻ യൂണിവേഴ്സിറ്റി ഒഫ് അപ്ലൈഡ് സയൻസസ് 1971-ൽ സ്ഥാപിതമായി. ജർമനിയിലെ ഏറ്റവും പ്രസിദ്ധമായ അശ്വാരൂഢമത്സരങ്ങൾ നടക്കുന്നത് ആക്കനിലാണ്. 2006-ലെ അന്തർദേശീയ അശ്വാരൂഢ മത്സരങ്ങൾ ഇവിടെയാണ് നടന്നത്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Amtliche Bevölkerungszahlen". Landesbetrieb Information und Technik NRW (in German). 31 December 2013.{{cite web}}: CS1 maint: unrecognized language (link)
  2. http://www.newadvent.org/cathen/01001a.htm CATHOLIC ENCYCLOPEDIA: Aachen
  3. http://www.warmmineralsprings.com/ Archived 2012-02-08 at the Wayback Machine. Warm Mineral Springs || You'll Feel Better

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആക്കൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആഹ്ഹൻ&oldid=3624539" എന്ന താളിൽനിന്ന് ശേഖരിച്ചത്