ആഗൈറ്റ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആഗൈറ്റ് | |
---|---|
General | |
Category | Silicate mineral |
Formula (repeating unit) | (Ca,Na)(Mg,Fe,Al)(Si,Al)2O6. |
Identification | |
നിറം | Dark green to black |
Crystal system | Monoclinic |
Cleavage | {110} good |
Fracture | uneven |
മോസ് സ്കെയിൽ കാഠിന്യം | 5 to 6.5 |
Luster | Vitreous |
Streak | Greenish-white |
Specific gravity | 3.19 - 3.56 |
അപവർത്തനാങ്കം | α = 1.671 - 1.735, β = 1.672 - 1.741, γ = 1.703 - 1.774 |
ഒരു ശിലാകാരക സിലിക്കേറ്റ് ധാതു ആണ് ആഗൈറ്റ്. പൈറോക്സീൻ സമൂഹത്തിലെ പ്രമുഖാംഗം. (Ca,Na)(Mg,Fe,Al)(Si,Al)2O6. ഇവ ഏകനതാക്ഷവും(monoclinal) പ്രിസ്മീയ(prismatic)വുമായ പരലുകളായി കാണപ്പെടുന്നു.. ദ്യുതി എന്നർഥം വരുന്ന ആഗ് (Ague) എന്ന ഗ്രീക്ക് പദമാണ് ആഗൈറ്റ് എന്ന പേരിനാധാരം.
സവിശേഷത
[തിരുത്തുക]പൊതുവേ അഷ്ടഫലകീയം (octagonal) ആയിരിക്കും. സവിശേഷമായ പരൽരൂപം കൊണ്ടുതന്നെ ആഗൈറ്റിനെ തിരിച്ചറിയാം. സ്പഷ്ട വിദളനം (cleavage) ഉണ്ട്. കാഠിന്യം 5-6; ആ. ഘ: 3.2-3.4. കാചാഭദ്യുതിയുണ്ട്. പച്ച മുതൽ കറുപ്പുവരെ വിവിധ നിറങ്ങളിൽ കണ്ടുവരുന്നു. ഇരുമ്പിന്റെ അംശം അധികമുള്ള ഇനങ്ങൾ ഇളംപച്ച, പച്ച, പാടലം, തവിട്ട് എന്നീ നിറങ്ങളിൽ ആയിരിക്കും. ഇരുമ്പിന്റെ അംശത്തോടൊപ്പം, അപവർത്തനാങ്കവും വർധിക്കുന്നു.
സ്രോതസ്സുകൾ
[തിരുത്തുക]ആഗ്നേയശിലകളിൽ സർവസാധാരണമായി ആഗൈറ്റ് അടങ്ങിക്കാണുന്നു. ക്വാർട്ട്സിന്റെ ആധിക്യമുള്ള ശിലകളിൽ വളരെ വിരളമായിരിക്കും. ബസാൾട്ടിക ലാവയിലാണ് ധാരാളം കാണുന്നത്; ഓർതോക്ലേസ്, പ്ലാജിയോക്ലേസ്, ഫെൽസ്പാറുകൾ, നെഫെലിൻ, ഒലിവീൻ, ലൂസൈറ്റ്, ഹോൺബ്ളെൻഡ്, മാഗ്നട്ടൈറ്റ് എന്നിവയാണ് ആഗൈറ്റുമായി ചേർന്നുകാണുന്ന മറ്റു ധാതുക്കൾ.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആഗൈറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |