Jump to content

അഖ്തല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഖ്തല

Ախթալա
Akhtala with the monastery and fortress
Akhtala with the monastery and fortress
Official seal of അഖ്തല
Seal
അഖ്തല is located in Armenia
അഖ്തല
അഖ്തല
Coordinates: 41°08′00″N 44°46′00″E / 41.13333°N 44.76667°E / 41.13333; 44.76667
Countryഅർമേനിയ
ProvinceLori
Established10th century
ഭരണസമ്പ്രദായം
 • MayorHaykaz Khachikian
വിസ്തീർണ്ണം
 • ആകെ4.3 ച.കി.മീ.(1.7 ച മൈ)
ഉയരം
740 മീ(2,430 അടി)
ജനസംഖ്യ
 (2011 census)
 • ആകെ2,092
 • ജനസാന്ദ്രത490/ച.കി.മീ.(1,300/ച മൈ)
സമയമേഖലUTC+4
വെബ്സൈറ്റ്Official website
Sources: Population[1]

അഖ്തല (Armenian: Ախթալա, Georgian: ახტალა, translit.: akht'ala[2]), അർമേനിയയിലെ ലോറി പ്രവിശ്യയിലെ ഒരു പട്ടണവും മുനിസിപ്പൽ സമൂഹവുമാണ്. ലാൽവാർ പർവതത്തിന്റെ ചരിവുകളിൽ, ഷാംലഘ് നദിയോരത്തായി തലസ്ഥാനമായ യെറിവാനിൽ നിന്ന് 186 കിലോമീറ്റർ വടക്കും പ്രവിശ്യാ കേന്ദ്രമായ വനാഡ്സോറിന് 62 കിലോമീറ്റർ വടക്ക്ഭാഗത്തുമായി ഈ പട്ടണം സ്ഥിതിചെയ്യുന്നു.

പദോത്‌പത്തി

[തിരുത്തുക]

1438-ലെ ഒരു രാജകീയ ഉത്തരവിലാണ് അഖ്തല എന്ന ആധുനിക നാമം ആദ്യമായി രേഖപ്പെടുത്തപ്പെട്ടത്. അഖ്തല എന്ന പേരിന്റെ ഉൽപത്തി വൈറ്റ് ഗ്ലേഡ് എന്നർത്ഥം വരുന്ന തുർക്കി ഭാഷയിൽനിന്നുള്ള ഉത്ഭവമാണെന്ന് വിശ്വസിക്കപ്പെടുന്നു. പ്ഖിൻഡ്സഹാനാക്ക് ആശ്രമം നിർമ്മിച്ചിരിക്കുന്ന കുടിയേറ്റ കേന്ദ്രത്തിൻറെ യഥാർത്ഥ അർമേനിയൻ പേര് Pghindzahank (Armenian: Պղնձահանք) അക്ഷരാർത്ഥത്തിൽ ചെമ്പ് ഖനി എന്നാണ്.

ചരിത്രം

[തിരുത്തുക]

വെങ്കലയുഗത്തിന്റെ ആരംഭം മുതൽ തന്നെ അഖ്തല പ്രദേശം മനുഷ്യാധിവാസകേന്ദ്രമായിരുന്നുവെന്ന് പുരാവസ്തു ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. 1887-89 കാലഘട്ടത്തിൽ ഫ്രഞ്ച് പുരാവസ്തു ഗവേഷകൻ ജാക്വസ് ഡി മോർഗൻ നടത്തിയ ഖനനത്തിൽ ഒരു ചരിത്രപരമായ സെമിത്തേരിയുടെ സ്ഥലം കണ്ടെത്തുകയും ബിസി എട്ടാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ചില വെങ്കല, ഇരുമ്പ് വസ്തുക്കൾ, ആയുധങ്ങൾ എന്നിവ കണ്ടെടുക്കുകയും ചെയ്തു. ഇന്നത്തെ ഉത്ഖനന മേഖലയായ അഖ്തലയുടെ അതേ പ്രദേശത്താണ് അഖ്തലയിലെ പുരാതന അധിവാസസ്ഥലം സ്ഥിതി ചെയ്തിരുന്നത്. ചരിത്രപരമായ ഗ്രേറ്റർ അർമേനിയയുടെ 13-ാമത്തെ പ്രവിശ്യയായിരുന്ന പുരാതന ഗുഗാർക്കിലെ ഡ്സോബോപോർ കന്റോണുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ആധുനിക അഖ്തലയിലെ വാസകേന്ദ്രം അഞ്ചാം നൂറ്റാണ്ടിൽ അഗാരാക് എന്ന പേരിലറിയപ്പെട്ടിരുന്നു.[3][4]

ഗുർഗനിൽനിന്ന് ഉത്ഭവിച്ച ബഗ്രതുനിസ് രാജവംശത്തിലെ ഒരു ശാഖയിലെ ക്യൂറിക്കിഡ്സ് പത്താം നൂറ്റാണ്ടിന്റെ അവസാനത്തിൽ വെങ്കല, ഇരുമ്പുയുഗ കാലത്തെ അടിത്തറയുടെ മുകളിലാണ് ഭാഗികമായി തകർന്നുകിടക്കുന്ന അക്തല കോട്ട നിർമ്മിച്ചത്. (ഗുഗാർക്ക് പ്രാദേശിക ഭാഷയിൽ ക്യൂറികെ എന്ന് ഉച്ചരിക്കുന്നു). അഖ്തലയിൽ നിന്ന് ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന സനാഹിൻ, ഹാഘ്പത് ആശ്രമങ്ങളുടെ രക്ഷാധികാരികളായ അഷോട്ട് മൂന്നാമൻ രാജാവിൻറേയും ഖോസ്രോവാനുഷ് രാജ്ഞിയുടേയും പുത്രനായിരുന്നു ഗുർഗൻ. ഗുർഗന്റെ സഹോദരന്മാർ സ്ംബാറ്റ് രണ്ടാമൻ രാജാവും ഗാഗിക് I ബഗ്രതുനിയും ആയിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ അർമേനിയയിലെ ബഗ്രതുനി രാജ്യം അതിന്റെ സമൃദ്ധിയുടെ ഉന്നതിയിലെത്തി.[5]

തന്ത്രപരമായ കാരണങ്ങളാൽ അർമേനിയയിലെ ബഗ്രതുനി രാജാവ് സ്‌ബാറ്റ് II ഗുഗാർക്കിൽ താഷിർ-ഡ്സോറാഗെറ്റ് രാജ്യം സ്ഥാപിക്കുകയും 979-ൽ തന്റെ സഹോദരൻ കിയൂറികെ ഒന്നാമനെ സിംഹാസനസ്ഥനാക്കുകയും ചെയ്തു. സനാഹിനിലെയും ഹാഗ്പതിലെയും രക്ഷാധികാരികളുടെ ശിൽപങ്ങളിൽ ഗുർഗനെയും സഹോദരൻ സ്ംബാറ്റിനെയും ചിത്രീകരിച്ചിരിക്കുന്നു. സെൽജുക് ആക്രമണത്തിന്റെ ഫലമായി 1118-ൽ താഷിർ-ഡ്സോറാഗെറ്റ് രാജ്യം വീണപ്പോൾ, ക്യൂറിക്കിഡുകൾ താവുഷിലേക്കും മാറ്റ്‌സ്‌നാബെർഡിലേക്കും കുടിയേറിയെങ്കിലും അവർ അഖ്തലയിലെ തങ്ങളുടെ പൂർവ്വിക കോട്ടയും വളപ്പുമായി ബന്ധം നിലനിർത്തിയിരുന്നു. 1118-1122-ൽ, ജോർജിയൻ രാജാവായ ഡേവിഡ് ദി ബിൽഡർ ലോറി കീഴടക്കുകയും ഈ പ്രദേശത്തിന്റെ ഭരണം ജോർജിയൻ-അർമേനിയൻ ഓർബെലിയൻ രാജവംശത്തിന് നൽകുകയും ചെയ്തു. 1177-ൽ ഓർബെലിയൻ കലാപം പരാജയപ്പെട്ടതിനുശേഷം കുബസാരി എന്നുപേരായി ഒരു കിപ്ചാക്കിനെ ലോറിയിലെ സ്പസലാരിയായി നിയമിച്ചു. പിന്നീട് 1185-ൽ, ജോർജിയയിലെ താമർ രാജ്ഞി സക്കറിദ് രാജകുമാരനായ സർക്കിസിനെ ഗവർണറായി നിയമിച്ചതിനെത്തുടർന്ന് ലോറി പ്രദേശം എംഖാർഗ്രഡ്സെലി കുടുംബത്തിന്റെ കീഴിലായി.[6]

അതിൻറെ തനതു വാസ്തുവിദ്യാ ശൈലിയിൽ, മതിപ്പുളവാക്കുന്ന അഖ്തല മൊണാസ്ട്രി 13-ാം നൂറ്റാണ്ടിൽ രാജകുമാരൻ ഇവാൻ മഖാർഗ്രഡ്സെലി പുനർനിർമ്മിച്ചു. കോട്ടയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ മധ്യകാല ക്രിസ്ത്യൻ സമുച്ചയം ചരിത്രപരമായ പ്രവിശ്യയായ ഗുഗാർക്കിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായിരുന്നു. എന്നിരുന്നാലും, 1236-ലെ മംഗോളിയൻ അധിനിവേശത്താൽ ഈ പ്രദേശം നശിപ്പിക്കപ്പെടുകയും 14-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ മഖാർഗ്രഡ്സെലി രാജവംശം ക്ഷയിക്കുകയും ചെയ്തു. 1490-ൽ ജോർജിയ രാജ്യത്തിന്റെ പതനത്തിനുശേഷം, അക്തല ഉൾപ്പെടെയുള്ള ലോറി പ്രദേശം പതിനാറാം നൂറ്റാണ്ട് വരെ കാർട്ട്ലി രാജ്യത്തിന്റെ ഭാഗമായി തുടർന്നു.

അവലംബം

[തിരുത്തുക]
  1. Lori
  2. "ახტალა". nplg.gov.ge. The National Parliamentary Library of Georgia. Retrieved 13 July 2021.
  3. Ney, Rick; Rafael Torossian; Bella Karapetian (2005). "Lori marz" (PDF). TourArmenia Travel Guide. TourArmenia.
  4. Tadevosyan, Aghasi (2007). Historical Monuments of Armenia: Akhtala. Yerevan, Armenia: "Var" Center for Cultural Initiatives. ISBN 978-99941-2-070-3.
  5. Macler, F. Armenia, The Kingdom of the Bagratides. Vol. vol. IV. The Cambridge Ancient History. pp. 161–165. {{cite book}}: |volume= has extra text (help)
  6. Matevossian, R. (1978). "Լոռի [Lori]". In Hambardzumyan, Viktor (ed.). Soviet Armenian Encyclopedia (in അർമേനിയൻ). Vol. 4. Yerevan: Armenian Encyclopedia. pp. 663–64.
"https://ml.wikipedia.org/w/index.php?title=അഖ്തല&oldid=3694020" എന്ന താളിൽനിന്ന് ശേഖരിച്ചത്