അക്കെ
അക്കെ | |||
---|---|---|---|
| |||
Motto(s): | |||
അക്കെയുടെ സ്ഥാനം (പച്ച) | |||
രാജ്യം | ഇന്തോനേഷ്യ | ||
തലസ്ഥാനം | ബന്ദ അക്കെ | ||
• ഗവർണർ | സൈനി അബ്ദുള്ള | ||
• ആകെ | 58,376 ച.കി.മീ.(22,539 ച മൈ) | ||
(2010)[2] | |||
• ആകെ | 5,046,000 | ||
• ജനസാന്ദ്രത | 86/ച.കി.മീ.(220/ച മൈ) | ||
• വർഗ്ഗങ്ങൾ | 79% അക്കെനീസ് 7% ഗയോ ലട്ട് 5% ഗയോ ലുവെസ് 4% അലാസ് 3% സിങ്ക്കിൽ 2% സിമെയുലൂ | ||
• മതം | 98.19% മുസ്ലീം 1.12% പ്രൊട്ടസ്റ്റന്റ് 0.07% റോമൻ കത്തോലിക് 0.16% ബുദ്ധമതം 0.08% ഹിന്ദു | ||
• ഭാഷകൾ | ഇന്തോനേഷ്യൻ (ഔദ്യോഗികം) അക്കെനീസ് | ||
സമയമേഖല | ഡബ്ല്യൂ.ഐ.ബി. (UTC+7) | ||
വെബ്സൈറ്റ് | acehprov.go.id |
ഇന്തോനേഷ്യയിലെ ഒരു പ്രത്യേക പ്രവിശ്യയാണ് അക്കെ (/ˈɑːtʃeɪ/; [ʔaˈtɕɛh]); അറ്റ്ജെ (Dutch); അക്കെഹ്. സുമാത്രയുടെ വടക്കേ അറ്റത്താണ് ഈ പ്രവിശ്യ. ബന്ദ അക്കെ എന്ന തലസ്ഥാനത്ത് ഉദ്ദേശം 5,046,000 ജനങ്ങൾ താമസിക്കുന്നുണ്ട്. ഇന്ത്യയുടെ ആന്തമാൻ നിക്കോബാർ ദ്വീപുകൾക്ക് അടുത്താണ് ഇതിന്റെ സ്ഥാനം. ആൻഡമാൻ നിക്കോബാർ ദ്വീപുകളെയും അക്കെ പ്രവിശ്യയെയും തമ്മിൽ വേർതിരിക്കുന്നത് ആൻഡമാൻ കടലാണ്.
ഇന്തോനേഷ്യയിൽ ഇസ്ലാമിന്റെ വ്യാപനം ആരംഭിച്ചത് അക്കെയിൽ നിന്നാണെന്ന് കരുതപ്പെടുന്നു. ദക്ഷിണപൂർവ്വേഷ്യയിൽ ഇസ്ലാം വ്യാപിച്ചതിന്റെ പ്രധാന കേന്ദ്രമായി പ്രവർത്തിച്ചത് ഇവിടമാണ്. പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ സമയത്ത് മലാക്കൻ കടലിടുക്കിനടുത്തുള്ള പ്രദേശത്തെ ഏറ്റവും സമ്പന്നവും ശക്തിമത്തും സാംസ്കാരിക ഉന്നതി നേടിയതുമായ പ്രദേശമായിരുന്നു അക്കെ സുൽത്താനേറ്റ്. വിദേശികളുടെ നിയന്ത്രണം ചെറുക്കുകയും രാഷ്ട്രീയ സ്വാതന്ത്ര്യം പാലിക്കുകയും ചെയ്യുന്നതിന്റെ ചരിത്രം ഈ പ്രദേശത്തിനുണ്ട്. ഡച്ച് കോളനിഭരണക്കാരെയും ഇന്തോനേഷ്യൻ ഭരണകൂടത്തെയും ഇവർ ചെറുക്കുന്നുണ്ട്.
അക്കെ പ്രവിശ്യയിൽ കാര്യമായ അളവിൽ പ്രകൃതി വിഭവങ്ങളുണ്ട്. പെട്രോളിയം, പ്രകൃതിവാതകം എന്നിവ ഇതിൽ പെടുന്നു. ചില കണക്കുകൂട്ടലുകളനുസരിച്ച് അക്കെ പ്രവിശ്യയിലെ പ്രകൃതിവാതകശേഖരം ലോകത്തിൽ ഏറ്റവും വലുതാണ്. ഇന്തോനേഷ്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇത് മതപരമായി കൂടുതൽ യാഥാസ്ഥിതികമായ പ്രദേശമാണ്.[5] ആനുപാതികമായി ഇന്തോനേഷ്യയിൽ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ളത് ഇവിടെയാണ്. പ്രധാനമായും ശരി അത്ത് നിയമങ്ങളും പാരമ്പര്യവുമനുസരിച്ചാണ് ഇവർ ജീവിക്കുന്നത്.[6]
2004-ലെ ഇന്ത്യാമഹാസമുദ്രത്തിലുണ്ടായ ഭൂകമ്പത്തിന്റെയും സുനാമിയുടെയും പ്രഭവകേന്ദ്രം അക്കെയ്ക്ക് അടുത്തായിരുന്നു. പ്രവിശ്യയുടെ പടിഞ്ഞാറൻ തീരത്ത് സുനാമി വലിയ നാശമാണുണ്ടാക്കിയത്. ഉദ്ദേശം 170,000 ഇന്തോനേഷ്യക്കാർ ഈ ദുരന്തത്തിൽ കൊല്ലപ്പെടുകയോ കാണാതെ പോവുകയോ ചെയ്തിരുന്നു.[7] ഈ ദുരന്തത്തിന്റെ പരിണതഫലമായി ഇന്തോനേഷ്യൻ ഭരണകൂടാവും അക്കെ സ്വാതന്ത്ര്യപ്രസ്ഥാനവും തമ്മിൽ സമാധാന കരാർ രൂപീകരിക്കുകയുണ്ടായി.
അക്കെ ദാരുസ്സലാം (1511–1959) എന്നായിരുന്നു ഈ പ്രവിശ്യയുടെ ആദ്യ പേര്. പിന്നീട് ഇത് ദൈറ ഇസ്ടിമേവ അക്കെ (1959–2001), എന്നും നാൻഗ്രോ അക്കെ ദാരുസ്സലാം (2001–2009) എന്നും അക്കെ (2009–ഇപ്പോൾ വരെ) എന്നും മാറ്റുകയുണ്ടായി.
കുറിപ്പുകൾ
[തിരുത്തുക]- ↑ Singa dan Burak menghiasi lambang Aceh dalam rancangan Qanun Archived 2013-06-28 at Archive.is (Lion and Buraq decorate the coat of arms of Aceh in the Draft Regulation) Atjeh Post, 19 November 2012.
- ↑ (in Indonesian) Central Bureau of Statistics: Census 2010, retrieved 17 January 2011.
- ↑ "INDONESIA: Population and Administrative Divisions". The Permanent Committee on Geographical Names. 2003. Archived from the original (PDF) on 2018-12-24.
- ↑ Indonesia's Population: Ethnicity and Religion in a Changing Political Landscape. Institute of Southeast Asian Studies. 2003.
- ↑ How An Escape Artist Became Aceh's Governor Archived 2008-08-03 at the Wayback Machine., Time Magazine, Feb. 15, 2007
- ↑ Map of areas with Sharia influence in law.
- ↑ United Nations. Economic and social survey of Asia and the Pacific 2005. 2005, page 172
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Bowen, J. R. (1991). Sumatran politics and poetics : Gayo history, 1900–1989. New Haven, Yale University Press.
- Bowen, J. R. (2003). Islam, Law, and Equality in Indonesia Cambridge University Press
- Iwabuchi, A. (1994). The people of the Alas Valley : a study of an ethnic group of Northern Sumatra. Oxford, England ; New York, Clarendon Press.
- McCarthy, J. F. (2006). The Fourth Circle. A Political Ecology of Sumatra's Rainforest Frontier, Stanford University Press.
- Miller, Michelle Ann. (2009). Rebellion and Reform in Indonesia. Jakarta's Security and Autonomy Policies in Aceh. London and New York: Routledge. ISBN 978-0-415-45467-4[പ്രവർത്തിക്കാത്ത കണ്ണി]
- Miller, Michelle Ann, ed. (2012). Autonomy and Armed Separatism in South and Southeast Asia (Singapore: ISEAS).
- Siegel, James T. 2000. The rope of God. Ann Arbor: University of Michigan Press. ISBN 0-472-08682-0; A classic ethnographic and historical study of Aceh, and Islam in the region. Originally published in 1969
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിവൊയേജിൽ നിന്നുള്ള അക്കെ യാത്രാ സഹായി
- അക്കെ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- (in Indonesian) Official website